Sunday, December 14, 2014

The Real Blasting Kerala Blasters!!!!



ഇന്നലെ  നമ്മൾ യഥാർത്ഥ കേരള ബ്ലസ്റ്റെഴ്സിനെ  കണ്ടു ..... ഗോൾ അടിക്കുന്നില്ല എന്ന് പഴികേട്ടിരുന്ന  നമ്മൾ ഇന്നലെ  അതെല്ലാം നിഷ്പ്രഭമാക്കി. എണ്ണം പറഞ്ഞ മൂന്നു ഗോളുകളാണ് ഇന്നലെ നമ്മൾ അടിച്ചു കൂട്ടിയത് ...... വരാനിരിക്കുന്ന മത്സരത്തിനു ഇതൊരു മുതൽ കൂട്ടകുമെന്നു ഉറപ്പ് ....... ഇന്നലെ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന ദിവസമായിരുന്നു പകരക്കാരനായി ഇറങ്ങി എട്ടു മിനിട്ടവുംബഴേക്കും ആയിരുന്നു മലയാളത്തിൻറെ, കേരളത്തിൻറെ പൊന്നൊമനപ്പുത്രൻ സുഷന്ത് മാത്യു ഗോൾ നേടിയത്.......... അന്താരാഷ്ട്ര  നിലവാരമുള്ള  ആ ഗോളിലവും ഇനി മലയാളികൾ സുഷന്തിനെ ഓർക്കുക ...... ഇന്നലത്തെ കളിഗുണമായി യിൽ ഏറ്റവും എടുത്ത് പറയേണ്ടത് ഇന്നലെ ഇഷ്ഫാഖ് അഹമ്മദ്‌ നേടിയ ഗോളിനെയാണ്.......... അതിനു വഴി ഒരുക്കിയ സ്പാനിഷ്‌ താരം വിക്ടർ പുൾഗയേയും  ആണ്. സ്വയം ഗോളിന് ശ്രമിക്കാതെ ഡിഫെന്റെർമാരെ ഒന്ന് കബളിപ്പിച്ച്‌ അഹമ്മെദിന് പാസ്സ് നൽകിയതിന് ....... അതുപോലെ തന്നെ താൻ ശരിക്കും ഒരു പോക്കറ്റ്‌ ഡൈനാമോ ആണെന്ന് ഇയാൻ ഹ്യൂമും തെളിയിച്ചു.......... അതുപോലെ ഇന്നലെ ആദ്യ ഇലവനിൽ മൈക്കൽ ചോപ്രയെ ഉൾപെടുത്തിയതും  ഗുണമായി ........... കേരളം എന്താണ് സെറ്റ് പീസ് കളികളെന്നു ഇന്നലെ കാണിച്ചു തന്നു........... അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ്‌ കേരള ഗോൾ കീപർ സന്ദീപ്‌ നന്ദിയുടെ പെർഫോമൻസ്....... നന്ദി കേരള ബ്ലസ്റ്റെഴ്സ് ഇത്ര നല്ലൊരു കളി സമ്മാനിച്ചതിന് ........ ഇനി ചെന്നൈയിൽ അവരുടെ തട്ടകത്തിൽ......... കാണാം ഇതിനെക്കാളും നല്ലൊരു ബ്ലസ്റ്റെഴ്സിനെ അവിടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തട്ടെ.....

No comments:

Post a Comment